- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നൽകാൻ വിസമ്മതിച്ചു; അച്ഛനും രണ്ടാനമ്മയും ചേർന്ന് 17കാരിയെ കൊലപ്പെടുത്തി
റാഞ്ചി: ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നൽകാൻ അനുവാദം നൽകാത്ത മകളെ കൊലപ്പെടുത്തി അച്ഛനും രണ്ടാനമ്മയും. ജനുവരി 13നാണ് ഖുഷി കുമാരിയെ (17)മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ സുനിൽ മഹ്തോ, ഭാര്യ പുനം ദേവി എന്നിവരെ പൊലീസ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം.
ഖുഷിക്ക് ആറ് ലക്ഷം രൂപ സ്ഥിരനിക്ഷേപമുണ്ടായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പിതാവും രണ്ടാനമ്മയും ചേർന്ന് സഹോദരിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഖുഷിയുടെ സഹോദരനാണ് ഭദാനിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
മകളുടെ സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട് സുനിൽ മഹ്തോയെയും ഭാര്യ പുനം ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) ബീരേന്ദ്ര കുമാർ ചൗധരി പറഞ്ഞു. ദമ്പതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രാദേശിക ഗ്രാമീണർ പൊലീസ് സ്റ്റേഷന് പുറത്ത് പ്രകടനം നടത്തിയിരുന്നു.
മറുനാടന് ഡെസ്ക്