ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ പൂട്ടിക്കിടന്ന വീട്ടിൽ 23കാരിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനരികിൽ 2 വയസ് പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവ് കൊല നടത്തിയതായാണ് കരുതുന്നത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹമെന്നും മൂർച്ചയുള്ള ആയുധം കൊണ്ട് കൊലപ്പെടുത്തിയതായാണ് കരുതുന്നതന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവ് ഒളിവിലാണ്.

വീട് പൂട്ടിക്കിടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് പൊലീസെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ആഗ്ര സ്വദേശിയായ ലക്ഷ്മി റാവത്താണ് മരിച്ചത്. ഏകദേശം 6 മാസം മുമ്പാണ് ലക്ഷ്മിയും ഭർത്താവ് ഗൗരവ് ശർമയും ഇവിടെ താമസത്തിനായി എത്തിയത്. സംഭവത്തിൽ പൊലാസ് അന്വേഷണം ആരംഭിച്ചു.