- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു; ഒരു കോടിയിൽപ്പരം ജീവനക്കാർക്ക് പ്രയോജനപ്രദം
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു. നാലുശതമാനം വർധിപ്പിച്ച് ക്ഷാമബത്ത 46 ശതമാനമാക്കി ഉയർത്താനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. ഒരു കോടിയിൽപ്പരം കേന്ദ്ര സർക്കാർ ജീവനക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
നിലവിൽ 42 ശതമാനമാണ് ക്ഷാമബത്ത. ജീവനക്കാർക്ക് പുറമേ പെൻഷകരുടെ ആനുകൂല്യവും സമാനമായ രീതിയിൽ വർധിപ്പിച്ചിട്ടുണ്ട്. മാർച്ച് 24നാണ് ഇതിന് മുൻപ് ക്ഷാമബത്ത വർധിപ്പിച്ചത്. ഇതിന് പുറമേ റെയിൽവേ ജീവനക്കാർക്ക് ബോണസ് നൽകാനുള്ള നിർദേശത്തിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.
ദീപവലി പ്രമാണിച്ച് 78 ദിവസത്തെ ശമ്പളം ബോണസായി നൽകാനാണ് തീരുമാനിച്ചത്. ഗസറ്റഡ് ഇതര റെയിൽവേ ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. ഏകദേശം 11.07 ലക്ഷം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വ്യാവസായിക തൊഴിലാളികളെ ഉദ്ദേശിച്ച് ലേബർ ബ്യൂറോ തയ്യാറാക്കുന്ന ചില്ലറ വിൽപ്പനവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ സൂചികയാണ് ക്ഷാമബത്ത തയ്യാറാക്കുന്നതിന് ആധാരമാക്കുന്നത്.