- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന; വിമാന ജീവനക്കാരുടെ കൊറോണ പരിശോധനാ സംവിധാനത്തിൽ ഇളവിനൊരുങ്ങി വ്യോമയാന വകുപ്പ്
ന്യൂഡൽഹി: കൊറോണ മഹാമാരിയുടെ വ്യാപനം കുറഞ്ഞതോടെ വിമാനയാത്ര ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാനൊരുങ്ങി വ്യോമയാന വകുപ്പ്. വിമാന യാത്രക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ വിമാന ജീവനക്കാരുടെ ആരോഗ്യ പരിശോധനാ കാര്യത്തിൽ ഇളവുകളോടെ മാനദണ്ഡം പുതുക്കുമെന്നാണ് സൂചന.
നിലവിലെ മാനദണ്ഡമനുസരിച്ച് ബ്രത് അനലൈസർ പരിശോധന പൈലറ്റുമാർക്കും മറ്റ് ക്രൂ അംഗങ്ങൾക്കും നിർബന്ധമാണ്. ഒരു വിമാനത്തിൽ സഞ്ചരിക്കുന്ന എല്ലാവരും യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുന്നേ പരിശോധനകൾ പൂർത്തിയാക്കി പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് തെളിയിച്ചിരിക്കണം എന്നതാണ് നിയമം. ഡൽഹി ഹൈക്കോടതി വിധിപ്രകാരം ഒരു മണിക്കൂറിൽ ആറുപേരെ മാത്രമേ പരിശോധിക്കാൻ പാടുള്ളു എന്നത് വലിയ സമയനഷ്ടമാണ് ഉണ്ടാക്കുന്നത്. നിലവിൽ വിമാന സമയങ്ങളുടെ കാര്യത്തിൽ പരിശോധനകൾ വൈകുന്നത് വലിയ പ്രയാസമാണെന്ന പരാതി വ്യാപകമാണ്.
ശ്വാസപരിശോധന പ്രത്യേക മുറികളിൽ നടത്തുന്നതിന് പകരം വിശാലമായ ഹാളിൽ നടത്തുക എന്നതാണ് ഒരു മാർഗ്ഗമായി പരിഗണിക്കുന്നത്. എല്ലാവരും കാണുന്ന തരത്തിൽ വേഗത്തിൽ പരിശോധനകൾ പൂർത്തിയാക്കുന്നതോടെ സമയലാഭവും ഉണ്ടാകുമെന്ന അഭിപ്രായമാണ് വ്യോമയാന വകുപ്പിനുള്ളത്. കൊറോണ പരിശോധന സിസിടിവിയിലൂടെ നിരീക്ഷിക്കാനും സംവിധാനം ഒരുക്കാമെന്നും വ്യോമയാന വകുപ്പ് ഉദ്ദേശിക്കുന്നു.
കൊറോണ വൈറസ് ലക്ഷമുള്ളയാളെ ആദ്യം വിമാനത്താവളത്തിലെ ഡോക്ടറോ, പാരാമെഡിക്കൽ ജീവനക്കാരോ, നഴ്സോ പരിശോധിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ബ്രീത്ത് അനലൈസർ ടെസ്റ്റ് നടത്തിയാൽ മതിയെന്ന പൊതു നിർദ്ദേശമാണ് വ്യോമയാന വകുപ്പ് പരിഗണിക്കുന്നത്. പരിശോധിക്കുന്നവർ നിർബന്ധമായും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയിരിക്കണമെന്നതിൽ തൽക്കാലം ഇളവ് വേണ്ടെന്നാണ് തീരുമാനം.