മംഗളൂരു:മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ദക്ഷിണ കന്നട ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പൂജകൾ നടത്തി.ഭാര്യ ചെന്നമ്മ ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച എത്തി ദർശനം കഴിഞ്ഞ് തിങ്കളാഴ്ച രാവിലെയാണ് പ്രത്യേക പൂജകൾ നടത്തിയത്.നേരത്തെ നിശ്ചയിച്ച ഹെലികോപ്റ്റർ യാത്ര സക് ലേഷ്പുര, സുബ്രഹ്മണ്യ മേഖലകളിൽ ആകാശം മേഘാവൃതമായതിനാൽ ഉപേക്ഷിച്ചു. മംഗളൂരുവിൽ വിമാനം ഇറങ്ങിയ ശേഷം റോഡ് മാർഗമാണ് സഞ്ചരിച്ചത്.