- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവൻ ഹണിമൂണിന് പകരം അയോധ്യയാത്ര: വിവാഹ മോചനംതേടി യുവതി
ഹൈദരാബാദ്: ഗോവയിലേക്ക് ഹണിമൂൺ യാത്ര പോകുന്നതിനു പകരം അയോധ്യയിലേക്ക് വാരാണസിയിലേക്കും തീർത്ഥാടനത്തിന് കൊണ്ടുപോയ ഭർത്താവിനെതിരെ ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തു. തീർത്ഥാടനം കഴിഞ്ഞെത്തി പത്തു ദിവസത്തിനു ശേഷമാണ് ഭോപ്പാൽ സ്വദേശിയായ യുവതി കുടുംബ കോടതിയിൽ വിവാഹ മോചനത്തിനായി അപേക്ഷ നൽകിയത്.
2023 ആഗസ്തിലായിരുന്നു ഇവരുടെ വിവാഹം. പിപ്ലാനിയിലാണ് ദമ്പതികൾ താമസിക്കുന്നത്. ഗോവയിലേക്കാണ് ആദ്യം ഹണിമൂൺ പ്ലാൻ ചെയ്തിരുന്നത്. ഭർത്താവ് ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും തരക്കേടില്ലാത്ത ശമ്പളമുള്ളതായും യുവതി പറയുന്നു. യുവതിക്കും ജോലിയുണ്ട്. കല്യാണത്തിന് ശേഷം ഹണിമൂണിനായി വിദേശത്തേയ്ക്ക് പോകാനായിരുന്നു ആഗ്രഹം. വിദേശത്തേയ്ക്ക് പോകുന്നതിന് പണത്തിന് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു.
എന്നാൽ മാതാപിതാക്കളെ നോക്കാനുള്ളത് കാരണം ഇന്ത്യയ്ക്ക് വെളിയിലേക്ക് പോകാൻ കഴിയില്ലെന്ന് ഭർത്താവ് പറഞ്ഞു. പകരം ഇന്ത്യയിൽ എവിടെയെങ്കിലും കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. ഒടുവിൽ ഗോവയിൽ ഹണിമൂൺ ആഘോഷിക്കാൻ ഇരുവരും തീരുമാനിച്ചു. എന്നാൽ ഗോവയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പകരം അയോധ്യയിലേക്കും വാരാണസിയിലേക്കുമാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.
വിമാന ടിക്കറ്റ് ബുക്ക് ചെയ്ത കാര്യം തന്നോട് പറഞ്ഞില്ല. ട്രിപ്പിന് തൊട്ടുമുൻപത്തെ ദിവസമാണ് ടൂർ പ്ലാൻ മാറ്റിയ കാര്യം അറിയിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാ കർമ്മത്തിന് മുൻപ് അയോധ്യ സന്ദർശിക്കണമെന്ന് അമ്മയ്ക്ക് ആഗ്രഹമുള്ള കാര്യം അറിയിച്ചു. ആ സമയത്ത് ഇതിനോട് എതിർപ്പ് ഉന്നയിച്ചില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
എന്നാൽ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ ഭോപ്പാൽ കുടുംബകോടതിയിൽ കൗൺസിലിങ്ങിൽ പങ്കെടുത്ത് വരികയാണ് നവദമ്പതികൾ.