- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നോട്ടു നിരോധനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം; കേന്ദ്രത്തിനും ആർബിഐക്കും നിർദ്ദേശം; ഹർജികൾ വിധി പറയാൻ മാറ്റി
ന്യൂഡൽഹി: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും സുപ്രീം കോടതി നിർദ്ദേശം. കൂടുതൽ വാദങ്ങൾ ഉണ്ടെങ്കിൽ ഡിസംബർ പത്തിനകം എഴുതി നൽകാനും, ജസ്റ്റിസ് എസ്എ നസീറിന്റെ നേതൃത്വത്തിലുള്ള ഭരണഘനടാ ബെഞ്ച് നിർദേശിച്ചു. നോട്ടു നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ കോടതി വിധി പറയാൻ മാറ്റി.
രേഖകൾ മുദ്ര വച്ച കവറിൽ ഹാജരാക്കുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കടരമണി കോടതിയെ അറിയിച്ചു. എജിയുടെയും ആർബിഐയുടെയും വാദങ്ങൾ കോടതി വിശദമായി കേട്ടു. സീനിയർ അഭിഭാഷകരായ ശ്യാം ധവാൻ, പി ചിദംബരം എന്നിവരും വാദങ്ങൾ അവതരിപ്പിച്ചു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ച, മോദി സർക്കാരിന്റെ 2016 നവംബർ എട്ടിലെ നടപടി ചോദ്യം ചെയ്തുള്ള 58 ഹർജികളാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ കോടതിക്കു പരിമിതമായ റോളേ ഉള്ളൂ എന്നതിന് എല്ലാം കൈയും കെട്ടി നോക്കിനിൽക്കുക എന്നല്ല അർഥമെന്ന് കഴിഞ്ഞ ദിവസം ബെഞ്ച് വ്യക്തമാക്കിയിരുന്നു. സർക്കാർ തീരുമാനത്തിലേക്ക് എത്തിച്ചേർന്ന പ്രക്രിയ പരിശോധനാ വിധേയമാക്കുമെന്ന് കോടതി പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ