- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം ഹരിയാനയിലെ ഫരീദാബാദ്
ന്യൂഡൽഹി: രാജ്യതലസ്ഥാന മേഖലയിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രതയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്നും ഒൻപത് കിലോമീറ്റർ അകലെ, ഭൂമിയുടെ പത്ത് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിൽ ആളപായമുള്ളതായി റിപ്പോർട്ടുകളില്ല.
കഴിഞ്ഞ ഓഗസ്റ്റിൽ ഡൽഹി, ജമ്മുകാശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയായിരുന്നു പ്രഭവകേന്ദ്രം. ഭൂമിയുടെ 181 കിലോമീറ്റർ ഉള്ളിൽ നിന്ന് ഉടലെടുത്തതാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചിരുന്നത്.
Next Story




