- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആക്രമണം കടുപ്പിച്ച് റഷ്യ; സുരക്ഷാ സാഹചര്യം കൂടുതൽ വഷളായി; അടിയന്തരമായി യുക്രൈൻ വിടണം; ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി എംബസി
ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷം മൂർച്ഛിച്ചതോടെ ഇന്ത്യൻ പൗരന്മാർ അടിയന്തരമായി യുക്രൈൻ വിടണമെന്ന് നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. സുരക്ഷാ സാഹചര്യം കൂടുതൽ വഷളായതിനെ തുടർന്നാണ് നിർദ്ദേശം. റഷ്യ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ പൗരന്മാർ കർശന നിർദ്ദേശം നൽകിയത്.
യുക്രെയ്നിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം യുക്രെയ്ൻ വിടണമെന്നാണ് നിർദ്ദേശം. രാജ്യത്ത് അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
In view of the deteriorating security situation & recent escalation of hostilities across Ukraine, Indian nationals are advised against travelling to Ukraine. Indian citizens, including students, in Ukraine advised to leave Ukraine at earliest: Embassy of India in Ukraine pic.twitter.com/QwOmCJitQH
- ANI (@ANI) October 19, 2022
യുക്രൈനിലേക്കുള്ള യാത്ര നിർത്തിവെക്കണം. വിദ്യാർത്ഥികൾ അടക്കം യുക്രൈനിൽ ഇപ്പോഴുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്നും കീവിലെ ഇന്ത്യൻ എംബസിയിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. യുക്രൈനിലെ നാല് സ്ഥലങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംബസി നിർദ്ദേശം വന്നത്.
പൊതു സമ്മേളനം നിരോധിക്കുക, യാത്ര നിരോധനമേർപ്പെടുത്തുക, കർഫ്യൂ എന്നിവയാണ് പട്ടാള നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. യുക്രെയ്ന് നേരെ ആക്രമണം ശക്തമാക്കാനാണ് റഷ്യയുടെ തീരുമാനം.
യുക്രൈൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. സൈത്തൊമിർ, നിപ്രോ മേഖലകളിൽ വൈദ്യുതി, ജല വിതരണം തടസ്സപ്പെട്ടു. റഷ്യൻ, ഇറാൻ നിർമ്മിത കമികാസി ആളില്ലാവിമാനങ്ങൾ ഉപയോഗിച്ചുനടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് യു. എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മാധ്യമസെക്രട്ടറി കാരിൻ ഷോൺ പിയർ കുറ്റപ്പെടുത്തി.
ന്യൂസ് ഡെസ്ക്