- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടിലിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുട്ടിയുടെ അമ്മയും രണ്ട് ജില്ലാ റിസർവ് ഗാർഡുകളും പരിക്കുകളോടെ ചികിത്സയിലാണ്.
സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും പരസ്പരം വെടിയുതിർക്കുകയായിരുന്നു. ബീജാപൂർ ജില്ലയിലെ ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുത്വണ്ടി വനമേഖലയിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്. യുവതി കുഞ്ഞിനെ കയ്യിലെടുത്ത് നടക്കുന്നതിനിടെ കൈക്ക് വെടിയേൽക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസിൽ തിരച്ചിൽ നടത്തിയതായും പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ബസ്താർ റേഞ്ച് ഐജി പറഞ്ഞു. മാവോയിസ്റ്റുകൾ സജീവമായ ബസ്തറിൽ കഴിഞ്ഞ രണ്ട് മാസത്തോളമായി സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.