- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാസവസ്തു നിർമ്മാണ ശാലയിലെ തീപിടുത്തം; കാണാതായ ഏഴ് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഗാന്ധിനഗർ: സൂറത്തിലെ രാസവസ്തു നിർമ്മാണ ശാലയിലെ തീപിടുത്തത്തിൽ കാണാതായ ഏഴ് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്ഥാപനത്തിന്റെ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചവരിൽ ഒരാൾ സ്ഥാപനത്തിലെ ജീവനക്കാരനും ബാക്കിയുള്ളവർ കരാർ ജീവനക്കാരുമാണെന്ന് സൂറത്ത് കലക്ടർ അറിയിച്ചു. സംഭവത്തിൽ 24 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവർ നിലവിൽ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പനി ജീവനക്കാരനായ ദിവ്യേഷ് പട്ടേൽ, കരാർ തൊഴിലാളികളായ സന്തോഷ് വിശ്വകർമ, സനത് കുമാർ മിശ്ര, ധർമേന്ദ്ര കുമാർ, ഗണേശ് പ്രസാദ്, സുനിൽ കുമാർ, അഭിഷേക് സിങ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് പ്ലാന്റിന് തീപിടിച്ചത്. രാസവസ്തു സൂക്ഷിച്ചിരുന്ന ടാങ്കിന് ചോർച്ച ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. 15 ഓളം അഗ്‌നിശമന സേനാ യൂനിറ്റുകൾ ചേർന്ന് ഒമ്പത് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.