- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുത്തച്ഛന് നൽകാനുള്ള ചായയിൽ കീടനാശിനി കലർത്തി; ചായ കുടിച്ച അഞ്ച് വയസുകാരനടക്കം നാല് പേർക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ
ലക്‌നൗ:കീടനാശിനി കലർന്ന ചായ കുടിച്ച് അഞ്ചും ആറും വയസ്സായ കുട്ടികളടക്കം നാലു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മെയിൻപുരി ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം.ആറ് വയസുകാരന് സംഭവിച്ച കൈപ്പിഴയാണ് നാല് പേരുടെ മണത്തിനിടയാക്കിയതെന്നാണ് വിവരം.വീട്ടിലെത്തിയ മുത്തച്ഛനു ചായയുണ്ടാക്കി കൊടുത്ത ആറു വയസ്സുകാരൻ അബദ്ധത്തിൽ കീടനാശിനി ചായയിൽ ഒഴിച്ചതാകാമെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
ശിവ് നന്ദൻ എന്ന വ്യക്തിയുടെ വീട്ടിലാണ് നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവമുണ്ടായത്.ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പിതാവിനുമൊപ്പമായിരുന്നു ശിവ് നന്ദന്റെ താമസം.രാവിലെ ഭാര്യാപിതാവ് രവീന്ദ്ര സിങ് (55) വീട്ടിലെത്തിയപ്പോൾ കൊച്ചുമകൻ ശിവാങ് (6) ആണ് മുത്തച്ഛനുള്ള് ചായ തയാറാക്കി നൽകിയത്.അമ്മയുടെ ശ്രദ്ധയില്ലാതെ ചായ തയ്യാറാക്കിയ കുട്ടി ചായപ്പൊടിക്ക് പകരം അടുക്കളയിലുണ്ടായിരുന്ന കീടനാശിനി വെള്ളത്തിൽ ഇട്ടതാകാമെന്നാണ് കരുതുന്നത്.
മുത്തച്ഛൻ രവീന്ദ്ര സിങ് (55), ശിവ് നന്ദൻ (35), കുട്ടികളായ ശിവാങ് (6), ദിവാങ് (5) എന്നിവരും അയൽവാസിയായ സോബ്രാൻ സിങ്ങും കുട്ടി കൊണ്ടുവന്ന ചായ കുടിച്ചു.ചായ കുടിച്ചതിന് പിന്നാലെ അഞ്ചുപേർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അഞ്ചുപേരെയും മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രവീന്ദ്ര സിങ്, ശിവാങ്, ദിവാങ് എന്നിവർ അവിടെ വെച്ച് മരിച്ചു.
തുടർന്ന് കുട്ടികളുടെ പിതാവ് ശിവ് നന്ദനെയും സോബ്രാനെയും ഇറ്റാവയിലെ സഫായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കി മാറ്റി.അവിടെ ചികിത്സയിലിരിക്കെയാണ് സോബ്രാന്റെ മരണം സംഭവിച്ചത്.ശിവ് നന്ദൻ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതാരാവസ്ഥയിൽ തുടരുകാണ്.
മറുനാടന് മലയാളി ബ്യൂറോ