- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോയമ്പത്തൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; ഒരാൾ പിടിയിൽ; കണ്ടെടുത്തത് 3.8കോടി രൂപയുടെ സ്വർണം
ചെന്നൈ: കോയമ്പത്തൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. 3.8കോടി രൂപയുടെ സ്വർണമാണ് കോയമ്പത്തുർ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. 6.62 കിലോ സ്വർണമാണ് വിമാനത്താവളത്തിൽ എത്തിയ പ്രതിയിൽ നിന്ന് പിടിച്ചത്.
കല്ലകുറിച്ചി ജില്ലയിലെ അർജുൻ (43) ആണ് പിടിയിലായത്. ഷാർജയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ ഇയാളിൽ നിന്ന് വിദേശ സ്വർണമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അടുത്തിടെ ചെന്നൈ വിമാനത്താവളത്തിൽ സമാനരീതിയിലുള്ള സ്വർണ വേട്ട റിപ്പോർട്ട് ചെയ്തിരുന്നു. സിംഗപൂരിൽ നിന്ന് ചെന്നൈയിൽ എത്തിയ രണ്ട് യാത്രക്കാരിൽ 3.32 കോടി രൂപയുടെ 6.8 കിലോ സ്വർണം കസ്റ്റംസ് പിടിച്ചിരുന്നു. ഇവർക്കെതിരെ കസ്റ്റംസ് ആക്ട് 1962 പ്രകാരം കേസ് എടുത്തിരുന്നെന്നും അധികൃതർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story