ന്യൂഡൽഹി: രാജ്യത്ത് നൂറ് വെബ് സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. നിക്ഷേപ വായ്പ തട്ടിപ്പുകൾ ലക്ഷ്യമിടുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്. ലോൺ ആപ്പുകൾ രാജ്യത്ത് നിരവധിപ്പേർ കുടുങ്ങിയ പശ്ചാത്തലത്തിലാണ് നൂറിലധികം വിദേശ നിക്ഷേപ തട്ടിപ്പ് വെബ്സൈറ്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയാറായത്.

സ്ത്രീകളും തൊഴിൽ ഇല്ലാത്ത യുവാക്കളും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ അറിയിച്ചു. അന്വേഷണത്തിലൂടെ കേന്ദ്ര ഏജൻസികൾ കണ്ടെത്തിയ സൈറ്റുകളാണ് നിരോധിച്ചത്.

അന്വേഷണ ഏജൻസികളെ വഴിതെറ്റിക്കാൻ നിരവധി അക്കീണ്ടുകളുമായി ഈ വെബ്സൈറ്റുകൾ ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു അക്കൗണ്ടിൽ നിന്ന് പണം മറെളറാരു അക്കീണ്ടിലേക്ക് മാറ്റി അന്വേഷണ ഏജൻസികളെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഇവർ നടത്തിയിരുന്നത്.

തുടർന്ന് പണം ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റി തട്ടിയെടുക്കുന്ന രീതിയാണ് ഇത്തരം സൈറ്റുകൾ സ്വീകരിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരം സൈറ്റുകൾ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.