- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുരിതപ്പെയ്ത്തിൽ വലഞ്ഞ് തമിഴകം; തെക്കൻ തമിഴ്നാട്ടിൽ കനത്തമഴയിൽ ജനജീവിതം സ്തംഭിച്ചു; നാലു ജില്ലകളിൽ പൊതു അവധി; 20 ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: തമിഴ്‌നാടിനെ വലച്ച കനത്ത മഴ തുടരുന്നു. തലസ്ഥാനമായ ചെന്നൈക്ക് പുറമേയാണ് തമിഴനാടിന്റെ തെക്കൻ ജില്ലകളിൽ കനത്തമഴയെ തുടർന്ന് വെള്ളപ്പൊ്ക്കം ജനജീവിതം സ്തംഭിപ്പിക്കുന്നു. നാലു ജില്ലകളിലുണ്ടായ കനത്തമഴയെ തുടർന്ന് ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. വന്ദേഭാരത് അടക്കം 20 ട്രെയിനുകൾ റദ്ദാക്കി. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയത്്.
പുലർച്ചെ 1.30 വരെ തൂത്തുക്കുടിയിലെ തിരുചെണ്ടൂരിൽ 60 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. തിരുനെൽവേലിയിലെ പാളയംകോട്ട് 26 സെന്റീമീറ്ററും കന്യാകുമാരിയിൽ 17.3 സെന്റിമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്. ഇവിടെയെല്ലാം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകൾ, കോളേജുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയെല്ലാം അടച്ചു. നാലു ജില്ലകളിലെയും ഉൾപ്രശേങ്ങളിൽ പോലും മുട്ടറ്റമാണ് വെള്ളം നിൽക്കുന്നത്. കന്യാകുമാരിയിലെ പേച്ചിപ്പാറ, പാപനാശം, പെരുഞ്ചാനി ഡാമുകളിൽ വെള്ളം തുറന്നുവിട്ടു. ഡാമുകളിൽ ജലനിരപ്പ് ക്രമീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നും ശക്തമായി മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി മന്ത്രിമാരുടേയും ഉന്നതോദ്യോഗസ്ഥരുടേയും യോഗം മുഖ്യമന്ത്രി സ്റ്റാലിൻ വിളിച്ചിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ബോട്ടുകൾ തയ്യാറാക്കാനും ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 50 അംഗങ്ങൾ വീതമുള്ള സംഘം തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലേക്ക് തിരിച്ചിട്ടുണ്ട്. കന്യാകുമാരിയിൽ ദുരന്തനിവാരണ സേനയെ വിന്യസിപ്പിച്ചു. പ്രളയബാധിത പ്രദേശത്ത് 4000 പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
അതിശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധന തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തൂത്തുക്കുടിയിൽ നിന്നുള്ള വിമാന ഗതാഗതങ്ങളും സ്തംഭിച്ചിരിക്കുകയാണ്. വന്ദേഭാരത് അടക്കം തിരുനെൽ വേലിയിൽ നിന്നുള്ള 20 ട്രെയിനുകളാണ് പൂർണ്ണമായോ ഭാഗികമായോ ക്യാൻസൽ ചെയ്യപ്പെട്ടിരിക്കുന്നത്.


