- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമന്ത് സോറനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും
ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് ഇ ഡി ചോദ്യം ചെയ്തേക്കും. ചോദ്യംചെയ്യലിനായി ഇ ഡിക്ക് മുമ്പാകെ സോറൻ ഇന്നുച്ചയ്ക്ക് ഹാജരായേക്കും. റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ. സോറനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന.
അനധികൃത വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തത് ഉൾപ്പടെ 3 ഇ ഡി കേസുകൾ ആണ് ഹേമന്ത് സോറനെതിരെയുള്ളത്. ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണു കണക്കിൽപ്പെടാത്ത പണവും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തത്. ഇ ഡി പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും അനധികൃത ധന സമ്പാദനത്തിലൂടെ ഹേമന്ത് സോറൻ സ്വന്തമാക്കി എന്നാണ് ഇഡി ആരോപണം.
ചോദ്യം ചെയ്യലിനെ തുടർന്ന് ഹേമന്ത് സോറൻ അറസ്റ്റിലായാൽ മുഖ്യമന്ത്രി സ്ഥാനം ഭാര്യ കല്പന സോറൻ ഏറ്റെടുതേക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സോറന്റെ ഔദ്യോഗിക വസതി, രാജ്ഭവൻ, റാഞ്ചിയിലെ ഇഡി ഓഫീസ് എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
2020 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് ഇ ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ 8 സമൻസും അവഗണിച്ച സോറൻ ഈ മാസം 20നു ചോദ്യംചെയ്യലിനു ഹാജരായിരുന്നു. അതേസമയം തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് കേസെന്നാണ് സോറന്റെ വാദം.