- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാചൽപ്രദേശിൽ ഫാക്ടറിക്ക് തീപിടിച്ചു: ഒരു മരണം; 31 പേർക്ക് പരിക്ക്
സിംല: ഹിമാചൽപ്രദേശിലെ സോളനിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 31 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സൗന്ദര്യവർധകവസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ തീപിടിച്ചത്. സംഭവസമയത്ത് 50ഓളം പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. 13 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
പെട്ടെന്ന് തീപിടിക്കുന്ന ധാരാളം വസ്തുക്കൾ ഫാക്ടറിയിലുണ്ടായിരുന്നതിനാൽ ഇതുവരെയും തീ അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്.
Next Story