ചെന്നൈ: ഉയർന്ന ജാതിയിൽപ്പെട്ട യുവതിയെ വിവാഹം ചെയ്തതിന് തമിഴ്‌നാട്ടിൽ 25 കാരനെ ഭാര്യയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശി പ്രവീൺ ആണ് കൊല്ലപ്പെട്ടത്. നവംബറിലായിരുന്നു പ്രവീൺ ഉയർന്ന ജാതിയിൽപ്പെട്ട ഷർമിയെ വിവാഹം ചെയ്തത്.

ഇതിന് പിന്നാലെ ഷർമിയുടെ സഹോദരൻ ദിനേശ് സുഹൃത്തുക്കളുടെ സഹായത്തോടെയെത്തി യുവാവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രവീണിനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.