- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമുദ്ര വ്യവസായത്തിലെ സഹകരണത്തിന് കൊച്ചിൻ ഷിപ്പ് യാർഡും ടാൻസാനിയയും തമ്മിൽ ധാരണാപത്രം; വൈറ്റ് ഷിപ്പിങ് വിവരങ്ങൾ പങ്കിടും
ന്യൂഡൽഹി: സമുദ്ര വ്യവസായത്തിലെ സഹകരണത്തിന് കൊച്ചിൻ ഷിപ്പ് യാർഡും ടാൻസാനിയയുടെ മറൈൻസർവീസ് കമ്പനിയും തമ്മിൽ ധാരണാപത്രം. ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്റെ ഭാരത സന്ദർശനത്തിൽ കൈമാറ്റം ചെയ്ത ആറ് ധാരണാപത്രങ്ങളിൽ ഒന്നാണിത്.
ടാൻസാനിയയിൽ വ്യവസായ പാർക്ക് സജ്ജീകരിക്കുന്നതിനായുള്ള ജവഹർലാൽ നെഹ്രു പോർട്ട് അഥോറിറ്റിയും ടാൻസാനിയ ഇൻവെസ്റ്റ്മെന്റ് സെന്ററും തമ്മിലും ധാരണാപത്രം ഒപ്പിട്ടു. കായിക മേഖലയിലെ സഹകരണത്തിന് ദേശീയ സ്പോർട്സ് കൗൺസിൽ ഓഫ് ടാൻസാനിയയും സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക പരിപാടികളുടെ വിനിമയംസംബന്ധിച്ചാണ് മറ്റൊരു ധാരണ പത്രം.
വൈറ്റ് ഷിപ്പിങ് വിവരങ്ങൾ പങ്കിടുന്നതിന് ഇന്ത്യൻ നേവിയും ടാൻസാനിയ ഷിപ്പിങ് ഏജൻസികൾ കോർപ്പറേഷനും തമ്മിൽ സാങ്കേതിക കരാറിലും ഒപ്പിട്ടു. ഡിജിറ്റൽ പരിവർത്തനത്തിനായി വിജയകരമായി നടപ്പിലാക്കിയ ഡിജിറ്റൽ പരിഹാരങ്ങളുടെ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും ടാൻസാനിയയിലെ ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷനും ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും തമ്മിൽ ധാരണാപത്രമായി.
മറുനാടന് ഡെസ്ക്