- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം: ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
ജിദ്ദ: യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദയിൽ നിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ജമ്മു കശ്മീരിലെ ഹസാരിബാഗ് സ്വദേശിനിയായ മിത്ര ബാനോയ്ക്കാണ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.രാവിലെ പതിനൊന്ന് മണിക്കായിരുന്നു സംഭവം.
രാജസ്ഥാനിലെ ജോദ്പൂർ വിമാനത്താവളത്തിലാണ് വിമാനം എമർജൻസി ലാൻഡിങ് നടത്തിയത്. തുടർന്ന് 61 കാരിയായ മിത്ര ബാനോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
ആരോഗ്യ നില വഷളായതിനെ തുടർന്ന് ജോധ്പൂരിലെ ഗോയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലേക്കാണ് യാത്രക്കാരിയെ എത്തിച്ചത്. ജോധ്പൂരിൽ വിമാനം ഇറങ്ങുമ്പോൾ മകൻ മുസാഫറും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
ന്യൂസ് ഡെസ്‌ക്
Next Story