- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകന് പെട്ടെന്ന് കുട്ടിയുണ്ടായത് ഇഷ്ടമായില്ല; 9 മാസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ചുകൊന്നു
ബെംഗളൂരു: കർണാടകത്തിലെ ഗദഗിൽ ഒമ്പതുമാസം പ്രായമായ ആൺ കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ചുകൊന്ന് കുഴിച്ചുമൂടി. ഗദഗ് ഗജേന്ദ്രഗാഡ് പുർത്തഗേരി സ്വദേശി കലാകേശ്-നാഗരത്ന ദമ്പതിമാരുടെ മകൻ അദ്വികിനെയാണ് മുത്തശ്ശി കൊന്നത്. സംഭവത്തിൽ കലാകേശിന്റെ അമ്മ സരോജ ഗൂളിയെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ചയാണ് സംഭവം.
സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നന്ദിനി വീട്ടിലെത്തിയപ്പോഴാണ് തൊട്ടിലിൽ കുഞ്ഞ് ചലനമറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ നാഗരത്ന പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി കൃഷിയിടത്തിനു സമീപത്തെ മാവിൻ ചുവട്ടിൽ കുഴിച്ചു മൂടിയനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Next Story