- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാംമുറ വേണ്ട, കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ല ജയിൽ; തടവുകാർക്കെതിരായ ശാരീരിക അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ല: ഉദ്യോഗസ്ഥരെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: തടവുകാരുടെ പരാതിയിൽ ജയിൽ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജയിൽ ഉദ്യോഗസ്ഥരുടെ കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ലെന്നും കോടതി പറഞ്ഞു. തടവുകാർക്കെതിരായ ശാരീരിക അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും ജയിലിൽ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി.
തടവുകാർക്കെതിരെ മൂന്നാം മുറ പോലുള്ള രീതികൾ ഉപയോഗിക്കരുതെന്നും തടവുകാരെ തടവിലാക്കുന്നത്, അവരെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കോടതി പറഞ്ഞു. വിയ്യൂർ ജയിലിൽ ഉദ്യോഗ്സ്ഥർ തങ്ങളെ ക്രൂരമായി മർദിച്ചുവെന്ന് ആരോപിച്ച് തടവുകാരനായ കോട്ടയം തെള്ളകം സ്വദേശി ജോസ്, തൃശൂർ പഴയ്യന്നൂർ സ്വദേശി മനീഷ് എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. വിഷയത്തിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഉത്തവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി
സ്വീകരിക്കണമെന്നും ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകി.
കോടതികൾ അനുവദിക്കുന്ന ജാമ്യത്തിന്റെ ഉത്തരവ് അന്നുതന്നെ ബന്ധപ്പെട്ട ജയിലുകളിൽ അറിയിക്കണമെന്ന് വ്യക്തമാക്കി കേരള ക്രിമിനൽ റൂൾസ് ഓഫ് പ്രാക്ടീസിൽ സർക്കാർ ഭേദഗതിവരുത്തിയിരുന്നു. ജയിലധികൃതർ ആ ഉത്തരവ് അന്നുതന്നെ തടവുകാർക്ക് നൽകണം. ഹൈക്കോടതി രജിസ്ട്രാറുടെ നിർദ്ദേശപ്രകാരമാണ് ഭേദഗതിവരുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിൽ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവുകളും മറ്റും ബന്ധപ്പെട്ട ജില്ലാ ഹൈക്കോടതി മുഖേന ജയിലധികൃതരിലേക്ക് എത്തുമ്പോൾ കാലതാമസം ഉണ്ടാകാറുണ്ടെന്നും ജയിൽ അധികൃതർ ചൂണ്ടികാട്ടിയിരുന്നു.