- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വേൾഡ് കപ്പ് ആസ്വാദനത്തിന് ഇന്ത്യൻ ആരാധകർ തെരഞ്ഞെടുത്തത് ജിയോ സിനിമയെ; ഫൈനലിലെ അർജന്റീന -ഫ്രാൻസ് പോരിന്റെ സൗജന്യ സംപ്രേഷണമൊരുക്കിയതിലൂടെ നേടിയത് 11 കോടി വ്യൂവർഷിപ്പ്; ചരിത്രത്തിലാദ്യമായി ടിവി പ്രേക്ഷകരെ മറികടക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായി ജിയോ സിനിമ
ദോഹ:അത്യന്തം ആവേശം നിറഞ്ഞ ലോകകപ്പ് ഫുട്ബോളിന്റെ കലാശപ്പോരിൽ അർജന്റീനയുടെ വിജയത്തിനൊപ്പം പുതിയ റെക്കോർഡുമായി ജിയോ സിനിമയും.വേൾഡ് കപ്പിൽ അർജന്റീന മുത്തമിടുന്ന നിമിഷങ്ങൾ കാണാൻ ഇന്ത്യൻ ആരാധകർ ഏറ്റവുമധികം ഉപയോഗിച്ചത് ജിയോ സിനിമ ആപ്പെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.വയാകോം 18ന്റെ ആപ്പായ ജിയോ സിനിമയിലൂടെ സൗജന്യമായിട്ടാണ് വേൾഡ് കപ്പ് ഫൈനലിന്റെ തത്സമയ ദൃശ്യങ്ങൾ ആരാധകർക്ക് മുന്നിലെത്തിയത്.അതുതന്നെയാണ് ഇന്ത്യയിൽ ഏറ്റവുമധികം പേർ വേൾഡ് കപ്പ് കാണാൻ ജിയോ സിനിമ ആപ്പ് ഉപയോഗിക്കാനുള്ള പ്രധാന കാരണമായതെന്നുമാണ് വിലയിരുത്തൽ.
110 മില്യൺ അഥവാ 11 കോടിയാണ് ലോകകപ്പ് ഫൈനൽ സമയത്ത് ജിയോ സിനിമയ്ക്ക് ലഭിച്ച വ്യൂവർഷിപ്പ്.അതുമാത്രമല്ല, ഇതാദ്യമായാണ് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സംപ്രേഷണം ടിവി പ്രേക്ഷകരെ മറികടക്കുന്നത്.ഇക്കഴിഞ്ഞ നവംബർ 20 മുതൽ ആപ്പിൾ ഐഒഎസിലൂടെയും ആൻഡ്രോയ്ഡിലുടെയും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പ് എന്ന പ്രത്യേകതയും ജിയോ സിനിമ ആപ്പിന് തന്നെയാണ്.ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി എന്നീ ഭാഷകളിൽ ലൈവ് സ്ട്രീമിങ് നടത്താനായി എന്നതാണ് ഈ റെക്കോർഡുകളിലേക്ക് ജിയോ സിനിമ ആപ്പിനെ എത്തിച്ചത്.
ഇതുകൂടാതെ ലൈവ് സ്ട്രീമിങ് സമയത്ത് ഹൈപ്പ് മോഡ് സർവ്വീസും ആപ്പിലൂടെ പ്രേക്ഷകർക്ക് നൽകിയിരുന്നു.ഈ സേവനത്തിലൂടെ മത്സരവും ഹൈലൈറ്റുകളും വ്യത്യസ്ത ആംഗിളിൽ നിന്ന് കാണാൻ കഴിഞ്ഞിരുന്നു എന്നതും ജിയോ സിനിമ ആപ്പിനെ പ്രിയപ്പെട്ടതാക്കി.
അതേസമയം, ഖത്തർ വേൾഡ് കപ്പിൽ ആവേശകരമായ വിജയമാണ് അർജന്റീന നേടിയിരിക്കുന്നത്.ലയണൽ മെസിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം കപ്പ് മാത്രമായിരുന്നു അർജന്റീനയുടെ മുന്നിലുള്ള ഏക ലക്ഷ്യം.ആ ലക്ഷത്തിലേക്കുള്ള പോരാട്ടത്തിൽ കളിയുടെ എല്ലാ മേഖലകളിലും മികവ് പുറത്തെടുത്തുകൊണ്ടായിരുന്നു മെസ്സിപ്പട ഫൈനലിലേക്ക് മാർച്ച് ചെയ്തത്.ഫൈനലിൽ അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തുമ്പോൾ മുന്നിൽ നിന്ന് നയിച്ച് ഗോളടിച്ചും ഗോളടിപ്പിച്ചും മെസി എന്ന മാന്ത്രികൻ കളം നിറഞ്ഞതും ലോകമെമ്പാടുമുള്ള അർജന്റീനൻ ആരാധകരുടെ മനം നിറച്ചു.തോൽവിയിലും താരമായി ഫ്രാൻസിന്റെ ഗോളടിയന്ത്രം എംബാപ്പെ സുവർണ്ണപാദുകം സ്വന്തമാക്കിയതും ലോകകപ്പ് ഫൈനലിലെ ഹൃദ്യമായ കാഴ്ച്ചയായി മാറി.
മെസിപ്പട നേടിയെടുത്ത വിജയത്തിന് അഭിനന്ദനവുമായി ബ്രസീൽ സൂപ്പർ താരം നെയ്മറും രംഗത്തെത്തിയിരുന്നു.സ്പാനിഷ് ഭാഷയിലുള്ള ഒറ്റവരിയിലൂടെയായിരുന്നു മത്സരത്തിന് ശേഷം നെയ്മറുടെ ട്വീറ്റ്. സഹോദരന് അഭിനന്ദനങ്ങൾ എന്നായിരുന്നു ആ സ്പാനിഷ് ട്വീറ്റിന്റെ അർത്ഥം.