- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
14 കാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ; മൂന്നുവർഷമായി പലവട്ടം പീഡനത്തിന് ഇരയാക്കിയെന്ന് പരാതി
മലപ്പുറം: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്നു കാളികാവ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു.
2020 മാർച്ച് മാസത്തിൽ 14കാരിയായ മകളെ തൊട്ടടുത്തുള്ള ആളില്ലാത്ത ബന്ധു വീട്ടിലേക്ക് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. മൂന്നു ദിവസം കഴിഞ്ഞ് ഇതേ വീട്ടിൽ വെച്ച് കുട്ടിയെ ബലാൽസംഗം ചെയ്ത പ്രതി 2021 ഓഗസ്റ്റ് മാസത്തിൽ പലതവണയും 2022 സെപ്റ്റംബർ ഏഴിന് പട്ടാമ്പിയിലെ റബ്ബർ തോട്ടത്തിൽ വെച്ചും 2022 ഡിസംബർ 31ന് രാത്രി 11.30ന് മമ്പാട്ടു മൂലയിലെ സ്വന്തം വീട്ടിൽ വെച്ചും പീഡനത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു. ശാരീരിക അസ്വസ്ഥതയും പഠനത്തിൽ പിന്നോക്കമായതും ശ്രദ്ധയിൽപ്പെട്ട ക്ലാസ് ടീച്ചർ ചോദിച്ചതിലാണ് പീഡന വിവരം പുറത്തായത്.
നേരത്തെ കോഴിക്കച്ചവടം ചെയ്തിരുന്ന പ്രതി ഇപ്പോൾ പട്ടാമ്പിയിൽ റബ്ബർ ടാപ്പിങ് ജോലി ചെയ്തു വരികയാണ്. രണ്ട് ഭാര്യമാരുള്ള പ്രതിക്ക് ഇരു ബന്ധങ്ങളിലും വേറെയും മക്കളുണ്ട്. മൂന്നു വർഷം മുമ്പാണ് കുടുംബത്തിന് വീടുണ്ടാക്കിയത്. അതുവരെ ഷെഡിലായിരുന്നു താമസം. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് കുട്ടി പീഡന വിവരം ഇതുവരെ പുറത്തുപറയാതിരുന്നത്. കാളികാവ് സി ഐ ശശിധരൻ പിള്ള ഇന്നലെ മമ്പുറത്തു വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി ഫെബ്രുവരി 28 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിലേക്കയച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്