- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച് കർണാടക സർക്കാർ; കേന്ദ്ര ഗ്രാന്റുകളും വരൾച്ച ദുരിതാശ്വാസവും കുടിശിക സഹിതം നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ; കേരള സർക്കാർ ഉയർത്തുന്ന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതായി ഡി കെ ശിവകുമാർ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കർണാടകത്തെ കോൺഗ്രസ് സർക്കാർ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധിച്ചു. അർഹമായ നികുതിവിഹിതവും കേന്ദ്ര ഗ്രാന്റുകളും വരൾച്ച ദുരിതാശ്വാസവും കുടിശിക സഹിതം നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും നയിച്ച പ്രതിഷേധ ധർണ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മന്ത്രിമാരും കോൺഗ്രസ് എംഎൽഎമാരും എംഎൽസിമാരും എംപിമാരും പങ്കെടുത്തു.
കേരളത്തിൽ എൽഡിഎഫ് സർക്കാർ ഉയർത്തുന്ന അതേ വിഷയങ്ങളാണ് കർണാടകവും മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യത്തിൽ കേരള സർക്കാർ ഉയർത്തുന്ന ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതായി ഡി കെ ശിവകുമാർ ധർണവേദിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യാഴാഴ്ചയിലെ സമരത്തിന് പിന്തുണ അഭ്യർത്ഥിച്ച് കേരള മുഖ്യമന്ത്രി അയച്ച കത്ത് കിട്ടിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും ന്യായമായ നികുതി വിഹിതം നൽകേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയാണ്. ജനങ്ങളുടെ ശബ്ദം കേന്ദ്രം കേൾക്കണമെന്നും ശിവകുമാർ പറഞ്ഞു.
മറുനാടന് ഡെസ്ക്