കശ്മീർ: പുൽവാമയിൽ സിആർപിഎഫിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു കശ്മീർ പൊലീസുകാരൻ വീരമൃത്യു വരിക്കുകയും സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തിമാക്കിയതായും കശ്മീർ സോൺ പൊലീസ് അറിയിച്ചു.

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരനെ വധിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. നസീർ അഹമ്മദ് ഭട്ട് എന്ന ഭീകരനാണ് കൊല്ലപെട്ടത്. ഇയാൾ നിരവധി തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കശ്മീരിലെ എഡിജിപി വിജയ് കുമാർ പറഞ്ഞു.

ദക്ഷിണ കശ്മീർ ജില്ലയിലെ പിങ്ലാന മേഖലയിലാണ് ആക്രമണമുണ്ടായത്. ''പുല്വാമയിലെ പിംഗളാനയിൽ സിആർപിഎഫിന്റെയും പൊലീസിന്റെയും സംയുക്ത സംഘത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തു. ഈ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ വീരമൃത്യു വരിക്കുകയും ഒരു സിആർപിഎഫ് ജവാന് പരുക്കേൽക്കുകയും ചെയ്തു'' കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു.

കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും പ്രദേശം വളഞ്ഞിട്ടുണ്ടെന്നും ചെയ്യുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.