- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓപ്പറേഷൻ താമരയിൽ കുലുങ്ങാതെ കെ.സി.ആർ; നിയമവഴിയിലും രാഷ്ട്രീയപരമായും ബിജെപി യുടെ കുതിരക്കച്ചവടത്തെ നേരിട്ട് ടി.ആർ.എസ്; വിടാതെ പിന്തുടരാൻ ബിജെപി യും; എംഎൽഎ മാർക്ക് കോഴ നൽകിയ കേസിന്റെ അന്വേഷണം സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിലാക്കണമെന്ന് ഹൈക്കോടതിയും

ഹൈദരാബാദ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പയറ്റി തെളിഞ്ഞ തന്ത്രമായ ഓപ്പറേഷൻ കമലയുമായി തെലങ്കാനയിലെത്തിയ ബിജെപി ക്ക് സ്ഥലം മാറിയെന്ന് കഴിഞ്ഞ ദിവസങ്ങളിലായി തെളിയുച്ചുകൊടുക്കുകയാണ് കെ.സി.ആർ.എംഎൽഎ മാർക്ക് കോഴ നൽകി വശത്താക്കാനുള്ള ശ്രമം കൈയോടെ പിടികൂടി തകർത്തതിന് പിന്നാലെ ഇതിന് പിന്നിലുള്ളവരെ അഴിക്കുള്ളിലാക്കി വിടാതെ പിന്തുടരുന്ന രാഷ്ട്രീയപരമായ നീക്കങ്ങളാണ് ടി.ആർ.എസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.ഇതിന്റെ വേരുകൾ ബി.ഡി.ജെ.എസ് നേതാവായ തുഷാർ വെള്ളാപ്പള്ളി വഴി കേരളത്തിൽ വരെയെത്തി നിൽക്കുകയാണിപ്പോൾ.ഇതിനോടകം കേരളത്തിൽ എറണാകുളത്തും കൊല്ലത്തുമായി അന്വേഷണത്തിന്റെ ഭാഗമായി രണ്ട് തവണയാണ് തെലങ്കാന പൊലീസ് എത്തിയത്.
ഉത്തരേന്ത്യയിൽ എതിർ പാർട്ടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ അവരെ നിശബ്ദരക്കാൻ ബിജെപി പുറത്തെടുക്കുന്ന അതേ തന്ത്രമാണു തെലങ്കാനയിൽ കെ.സി.ആർ തിരികെ ബിജെപിക്കെതിരെ പയറ്റുന്നത്. തുഷാർ വെള്ളാപ്പള്ളിക്കെതിരെ ആരോപണമുയർന്ന ഓപ്പറേഷൻ താമരയിൽ കഴിഞ്ഞദിവസമാണു തെലങ്കാന പൊലീസ് കൊച്ചിയിലെത്തിയത്. ഇടപ്പള്ളിയിലെ പ്രമുഖ ആശുപത്രിയിലെ പ്രധാനിയായ ജഗ്ഗുസ്വാമിയെ തിരക്കിയായിരുന്നു റെയ്ഡ്. ഇതിനു പിറകെയാണു കേസിലെ പ്രതികളിൽ ഒരാളായിട്ടുള്ള വ്യവസായി നന്ദകുമാറിന്റെ ഹോട്ടലിൽ ബുൾഡോസർ കയറിയിറങ്ങിയത് നിയമപരമായി മാത്രമല്ല ഭരണം ഉപയോഗിച്ചും വിഷയത്തെ നേരിടുമെന്ന കെ.സി.ആറിന്റെ സന്ദേശമാണ് ബിജെപിക്ക നൽകുന്നത്.
ഏറ്റവും ഒടുവിലായിതാ പോരിന് പുതിയ മുഖം നൽകിക്കൊണ്ട് ടി.ആർ.എസ് എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്ത് കൂറുമാറ്റാൻ ശ്രമിച്ച കേസിൽ ഹൈക്കോടതിയുടെ ഇടപെടലും വന്നുകഴിഞ്ഞു.കേസിന്റെ അന്വേഷണം ഒരു സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിലാക്കണമെന്ന് കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.തെലങ്കാന ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.
അന്വേഷണ വിവരങ്ങൾ പുറത്ത് പോകരുതെന്ന കർശന നിർദേശവും കോടതി നൽകിയിട്ടുണ്ട്. ഇതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകാൻ പാടില്ലെന്നും കോടതി കൂട്ടിച്ചേർത്തു.പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന ഹൈദരബാദ് പൊലീസ് കമ്മീഷണർ സി.വി ആനന്ദിനായിരിക്കും കോടതി ഉത്തരുവുകൾ നടപ്പാക്കുന്നതിന്റെ ചുമതല.
ഭരണരാഷ്ട്രീയ നേതൃത്വങ്ങളുമായി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യരുതെന്നും, അന്വേഷണ പുരോഗതി മുദ്രവെച്ച കവറിൽ സിറ്റിങ് ജഡ്ജിക്ക് സമയാസമയങ്ങളിൽ കൈമാറണമെന്നും കോടതി നിർദേശിച്ചു. ബിജെപി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. കേസുമായി ബന്ധപ്പെട്ട് പൊലീസ് സംഘം കൊച്ചിയിലടക്കമെത്തി അന്വേഷിച്ചിരുന്നു.


