- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി മദ്യനയ കേസ്: അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് ഇഡി; നൽകുന്നത് ഏഴാം തവണ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് ഇഡി. ഏഴാം തവണയാണ് ഇഡി കെജ്രിവാളിന് സമൻസ് അയയ്ക്കുന്നത്. 26ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് സമൻസ്. ഫെബ്രുവരി 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് അയച്ച സമൻസ് കെജ്രിവാൾ തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് ഇഡി വീണ്ടും സമൻസ് അയച്ചത്.
ആറു തവണ സമൻസയച്ചിട്ടും ഹാജരാവായില്ലെന്ന് കാട്ടി കെജ്രിവാളിനെതിരെ റോസ് അവന്യൂ കോടതിയിൽ ഇഡി പരാതി നൽകിയിരുന്നു. തുടർന്ന് വിഡിയോ ലിങ്ക് വഴി കെജ്‌രിവാൾ ഹാജരായി. മാർച്ച് 16ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി അറിയിച്ചത്. സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമണെന്ന് കെജ്രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് കെജ്രിവാളിനെ തടയാനുള്ള ബിജെപിയുടെ നടപടിയാണ് ഇഡി സമൻസുകളെന്ന് ആംആദ്മി പറഞ്ഞു.
Next Story