ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ വിശദമായി ചോദ്യം ചെയ്യാൻ സിബിഐ. കെജ്രിവാളിനെ മൂന്നു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. ഈ സാഹചര്യത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നത്.

ഇഡി കേസിൽ ജൂൺ 20ന് റൗസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്ജി കേജരിവാളിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യം നൽകിയ കോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വിചാരണ കോടതി കേസ് സംബന്ധിച്ച കാര്യങ്ങൾ നന്നായി മനസിലാക്കിയില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

ഈ കേസിൽ സുപ്രീംകോടതി ജാമ്യ ഹർജി പരിഗിണിക്കും. ഈ കേസിൽ ജാമ്യം കിട്ടിയാലും സിബിഐ കേസിൽ കൂടി ജാമ്യം കിട്ടിയാലേ കെജ്രിവാളിന് പുറത്തിറങ്ങാൻ കഴിയൂ. ഇതിന് വേണ്ടിയാണ് കെജ്രിവാളിനെതിരെ സിബിഐ നടപടി എടുത്തതെന്നാണ് വിലയിരുത്തൽ.