- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും: ഖാർഗെ
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേതര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ."എനിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ക്ഷേത്രത്തിന്റെ ട്രസ്റ്റ് സെക്രട്ടറിക്കൊപ്പമെത്തിയാണ് ക്ഷണിച്ചത്. പങ്കെടുക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും."-ഖാർഗെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ്. ചടങ്ങിലേക്ക് ഖാർഗെയെയും മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും ക്ഷണിച്ചിരുന്നു. ശരിയായ സമയത്ത് ഇരുവരും ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു ഇതു സംബന്ധിച്ച് കോൺഗ്രസ് അറിയിച്ചത്. സോണിയയെയും ഖാർഗെയെയും കൂടാതെ ലോക്സഭ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ക്ഷണം ലഭിച്ചാൽ പോകുന്ന കാര്യത്തിൽ ആളുകൾക്ക് വ്യക്തിപരമായി തീരുമാനമെടുക്കാമെന്നും ഖാർഗെ സൂചിപ്പിച്ചു. ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. 6000 ത്തോളം ആളുകൾ ചടങ്ങിനുണ്ടാകുമെന്നാണ് കരുതുന്നത്.