- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല തീർത്ഥാടകർക്ക് വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണം; ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതടക്കം ഭക്തർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്രമന്ത്രി

X
ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യവും വൈദ്യസഹായവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയുടെ കത്ത്. കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.
ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതടക്കം നിലവിൽ ഭക്തർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. വർഷത്തിൽ 15 ലക്ഷത്തോളം ഭക്തർ തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ്. അവർക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷനാണ് കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രിയായ ജി. കിഷൻ റെഡ്ഡി.
Next Story


