- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ഒരു ലക്ഷം തിരുപ്പതി ലഡ്ഡു വിതരണം ചെയ്യും
തിരുപ്പതി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ടുകൊണ്ട് തിരുമല തിരുപ്പതി ദേവസ്വം ക്ഷേത്രത്തിന് ഒരു ലക്ഷം ലഡു സമർപ്പിക്കാനൊരുങ്ങുന്നു. ഭക്തർക്ക് ലഡു വിതരണം ചെയ്യുമെന്നും ദേവസ്വം അറിയിച്ചു. പല ദേശീയ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തട്ടുണ്ട്.
രാമക്ഷേത്രത്തിനായി സമർപ്പിക്കുന്നത് 25 ഗ്രാം ഭാരമുള്ള ലഡുവാണ. ഇക്കാര്യം അറിയിച്ചത് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എവി ധർമ റെഡ്ഡിയാണ്. അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്കായി എത്തിച്ചേരുന്ന ഭക്തർക്ക് ലഡു വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. രാമക്ഷേത്രത്തിൽ ജനുവരി 22 നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത് രാജ്യത്തിന് അകത്തും പുറത്തുമുള്ള നിരവധി വിശ്വാസികളാണ് പ്രതിഷ്ഠയിൽ പങ്കെടുക്കാൻ എത്തുക.
Next Story