- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19-നെന്ന സന്ദേശം വ്യാജം: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19ന് എന്ന വ്യാജ സന്ദേശം സമൂഹമാധ്യമങ്ങൾ പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും മറ്റ് വഴികളിലൂടെ പ്രഖ്യാപനം നടത്തില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഔഗ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു.
ഏപ്രിൽ 19-ന് തിരഞ്ഞെടുപ്പ്, മെയ് 22-ന് വോട്ടെണ്ണൽ എന്നിങ്ങനെയായിരുന്നു വ്യാജ പ്രചാരണം. മാർച്ച് 12-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നും മാർച്ച് 28ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയാണെന്നുമായിരുന്നു സന്ദേശത്തിൽ പ്രചരിച്ചിരുന്നത്.
Next Story