- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാണിജ്യ സിലിണ്ടറിന് വില കുറച്ചു; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

X
വാണിജ്യ
ന്യൂഡൽഹി: വാണിജ്യ സിലിണ്ടറിന് ഓയിൽ കമ്പനികൾ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില 39.50 രൂപ കുറച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ ചില്ലറ വിൽപന വില 1757.50 രൂപയാകും. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഗാർഹിക എൽ.പി.ജി സിലിണ്ടറിന് 820 രൂപയാണ്.
വാണിജ്യ, ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വില പുനരവലോകനം സാധാരണയായി ഓരോ മാസത്തിന്റെയും ആദ്യ ദിവസങ്ങളിലാണ് നടക്കാറ്.
Next Story

