- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ ലൗ ജിഹാദിനെതിരെ നിയമം വരുന്നു; നിയമസാധുതകളടക്കം പരിശോധനയിൽ; കൊലചെയ്യപ്പെട്ട ശ്രദ്ധ വാൽക്കറുടെ പിതാവുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം നിയമം കൊണ്ടുവരുമെന്ന സൂചന നൽകി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ:മഹാരാഷ്ട്രയിൽ ലൗവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.ഡൽഹിയിൽ ലിവ് ഇൻ പങ്കാളിയായ അഫ്താബ് പൂനവാല അതി ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ വാൽകറുടെ പിതാവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സംസ്ഥാനത്ത് ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നുള്ള സൂചന നൽകിക്കൊണ്ടുള്ള ഫഡ്നാവിസിന്റെ പ്രതികരണം. മറ്റ് സംസ്ഥാനങ്ങളിൽ ലൗവ് ജിഹാദിനെതിരെ നിയമങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്.അതനസരിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്നതും ഫഡ്നാവിസാണ്.യു.പിയും മധ്യപ്രദേശുമടക്കം ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ നിർബന്ധിത മതംമാറ്റം നിരോധിച്ചിട്ടുള്ളതാണ്.ഈ സംസ്ഥാനങ്ങൾ ലൗ ജിഹാദ് തടയാൻ നിയമം അവതരിപ്പിച്ചിട്ടുമുണ്ട്.
അതേസമയം, ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കമെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നിരുന്നു.ആവശ്യമെങ്കിൽ സംസ്ഥാനത്ത് ലൗ ജിഹാദ് തടയാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് അടുത്തിടെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനും പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ