ന്യൂഡൽഹി: തന്റെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഘപരിവാർ ട്രോളന്മാരെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയിത്ര. ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് കാണാൻ രസമുണ്ട്. ചിത്രം ക്രോപ് ചെയ്യാതെ വിരുന്നിനെത്തിയ മറ്റുള്ളവരെ കൂടി കാണിക്കണമെന്നും മഹുവ എക്‌സിൽ കുറിച്ചു.

''ബിജെപിയുടെ ട്രോൾ സംഘം എന്റെ ചില സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് വളരെ രസകരമാണ്. വെള്ള ബ്ലൗസിനെക്കാൾ പച്ച വസ്ത്രമാണ് എനിക്കിഷ്ടം. എന്തിനാണ് ക്രോപ്പ് ചെയ്തു ബുദ്ധിമുട്ടുന്നത്? അത്താഴവിരുന്നിലെ മറ്റുള്ളവരെക്കൂടി കാണിക്കൂ. ബംഗാളിലെ സ്ത്രീകൾക്ക് ഒരു ജീവിതം നയിക്കുന്നവരാണ്. അത് കള്ളമല്ല'' - മഹുവ മൊയ്ത്ര എക്സിൽ കുറിച്ചു.

കോൺഗ്രസ് നേതാവ് ശശി തരൂരിനൊപ്പമുള്ള മഹുവയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ബിജെപി പ്രചരിപ്പിച്ചത്. മഹുവ വളരെ സന്തുഷ്ടയായിരിക്കുന്ന എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ ബിജെപി പങ്കുവെച്ചിരിക്കുന്നത്.