- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു കൈയിൽ ഭാര്യയുടെ അറുത്തെടുത്ത തല, മറു കൈയിൽ അരിവാൾ; പരിഭ്രാന്തി പടർത്തി യുവാവ്
കൊൽക്കത്ത ഒരു കൈയിൽ ഭാര്യയുടെ അറുത്തെടുത്ത തലയും മറുകൈയിൽ അരിവാളുമായി ബസ് സ്റ്റോപ്പിന് സമീപം ചുറ്റിത്തിരിഞ്ഞ് പരിഭ്രാന്തി പടർത്തി യുവാവ്. ചുറ്റും കൂടി നിന്ന ആൾക്കൂട്ടത്തിന് നേരെ യുവാവ് ആക്രോശിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ പൂർബ മേദിനിപൂർ ജില്ലയിലാണ് സംഭവം.
ഫെബ്രുവരി പതിനാല് പ്രണയദിനത്തിലായിരുന്നു ഇയാൾ ഭാര്യയുടെ കഴുത്തറുത്തുകൊലപ്പെടുത്തിയത്.ഭർത്താവ് ഗൗതം ഗുച്ചൈതിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇയാൾ ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് അറുത്തെടുത്ത തലയുമായി സമീപത്തെ ബസ് സ്റ്റോപ്പിന് സമീപം ചുറ്റിനടക്കുകയും നാട്ടുകാരെ പരിഭ്രാന്തിയിലാക്കുകയുമായിരുന്നു. നാട്ടുകാരാണ് ഈ ദൃശ്യം മൊബൈലിൽ പകർത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾക്ക് മാനസിക്വസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്ന് വർഷം മുൻപ് കൊൽക്കത്തയിലെ മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു.