- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴുതപ്പാൽ കൊണ്ടുള്ള സോപ്പ് ഉപയോഗിച്ചാൽ സുന്ദരികളാകാം; ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ; ബ്യൂട്ടി ടിപ്സുമായി മനേക ഗാന്ധി
ന്യൂഡൽഹി: സുന്ദരികളാകാൻ ബ്യൂട്ടി ടിപ്സുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. കഴുതപ്പാൽ കൊണ്ടുണ്ടാക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിച്ചാൽ സ്ത്രീകൾ സുന്ദരികളാകുമെന്നാണ് മനേക ഗാന്ധിയുടെ പരാമർശം. യു.പിയിലെ സുൽത്താൻപൂരിൽ നടന്ന പരിപാടിയിലായിരുന്നു മനേകയുടെ പ്രസ്താവന. ''കഴുതപ്പാലിൽ നിർമ്മിച്ച സോപ്പ് ഉപയോഗിച്ചാൽ സ്ത്രീകളുടെ ശരീരം സുന്ദരമാകും. ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര കഴുതപ്പാലിൽ ആണ് കുളിച്ചിരുന്നത്''-എന്നാണ് മനേക പറഞ്ഞത്.
''ക്ലിയോപാട്ര വളരെ പ്രശസ്തയായ രാജ്ഞിയാണ്. കഴുതപ്പാലിലാണ് അവ കുളിച്ചിരുന്നത്. എന്തുകൊണ്ട് സോപ്പുണ്ടാക്കാൻ കഴുതകളുടെയും ആളുകളുടെയും പാൽ ഉപയോഗിച്ചു കൂടാ? എന്നും മനേക ചോദിച്ചു. പരിപാടിയുടെ വിഡിയോ വൈറലാണിപ്പോൾ. ലഡാക് സമൂഹം സോപ്പുണ്ടാക്കാൻ കഴുതപ്പാൽ ആണ് ഉപയോഗിക്കുന്നതെന്നും അവർ സൂചിപ്പിച്ചു. അതേസമയം ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിയുടെ പുതിയ പരാമർശമാണ് ഇപ്പോൾ നെറ്റിസൺസ് ആഘോഷമാക്കുന്നത്.