- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹാഘോഷത്തിന് നമ്മുടെ നാട് പോരേ? എന്തിനാണ് വിദേശത്ത് പോയി ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ നടത്തുന്നത്? വിവാഹ ഷോപ്പിങ്ങിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മാത്രമേ പ്രധാന്യം നൽകാവൂ എന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: ചില വലിയ കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ നടത്തുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം ആഘോഷങ്ങൾ ഇന്ത്യൻ മണ്ണിൽ സംഘടിപ്പിക്കണമെന്നാണ് മോദി മൻ കി ബാത്തിൽ പറഞ്ഞത്. രാജ്യത്തെ പണം ഇവിടെ തന്നെ ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'വിവാഹ സീസൺ ആരംഭിച്ചുകഴിഞ്ഞു. ഈ സീസണിൽ, ഏകദേശം 5 ലക്ഷം കോടിയുടെ ബിസിനസ് നടക്കുമെന്നാണ് ചില വാണിജ്യ സംഘടനകളുടെ കണക്കുകൂട്ടൽ. വിവാഹത്തിന് വേണ്ടി ഷോപ്പിങ് നടത്തുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് മാത്രമേ നിങ്ങൾ പ്രാധാന്യം നൽകാവൂ', അദ്ദേഹം പറഞ്ഞു.
'വിവാഹത്തിന്റെ വിഷയം ഉയർന്നുവന്നതുകൊണ്ട് കുറെ നാളായി എന്നെ അലട്ടുന്ന ഒരുകാര്യം പറയാം. ഞാനത് എന്റെ കുടുംബാംഗങ്ങളോട് പറഞ്ഞില്ലെങ്കിൽ, മറ്റാരത് ചെയ്യും? ആലോചിച്ചുനോക്കൂ, ചില കുടുംബങ്ങൾ വിദേശത്ത് പോയി വിവാഹാഘോഷങ്ങൾ നടത്തുന്ന രീതി പതിവായിരിക്കുകയാണ്. അത് ആവശ്യമാണോ എന്ന് ആലോചിക്കണം', പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ മണ്ണിൽ തന്നെ വിവാഹാഘോഷങ്ങൾ നടത്തിയാൽ, രാജ്യത്തിന്റെ പണം ഇവിടെ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടുത്തെ ആളുകൾക്ക് അത്തരം വിവാഹങ്ങളിൽ ഏതെങ്കിലും തരത്തിൽ സേവനം നൽകാൻ അത് സഹായിക്കും. തന്റെ ഈ ആശങ്ക ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ നടത്തുന്ന കുടുംബങ്ങളിലേക്ക് എത്തുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു
മറുനാടന് മലയാളി ബ്യൂറോ