ലഖ്‌നൗ: ഇൻഷുറൻസ് പണം തട്ടുന്നതിനായി അമ്മയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേപുർ സ്വദേശിയായ ഹിമാൻഷു എന്ന യുവാവാണ് അമ്മയെ കൊലപ്പെടുത്തിയത്. ഓൺലൈൻ ?ഗെയിം കളിച്ച് വരുത്തിയ കടം വീട്ടനാണ് ഹിമാൻഷു അമ്മയെ കൊലപ്പെടുത്തിയത്.

നാലു ലക്ഷത്തോളം രൂപ കടത്തിലായിരുന്നുവെന്നാണ് വിവരം. കടം തീർക്കാനായി അമ്മായിയുടെ സ്വർണം മോഷ്ടിച്ച് 50 ലക്ഷം രൂപ ഇൻഷൂറൻസ് പോളിസി അമ്മയുടെ പേരിൽ ചേരുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. മൃതശരീരം ചാക്കിലാക്കി ട്രാക്ടറിൽ യമുനയിൽ കൊണ്ടുതള്ളി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ഹിമാൻഷുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.-