- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒളിച്ചോടിയ കമിതാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി; പെൺകുട്ടിയുടെ കാമുകനെ ബന്ധുക്കൾ ഓടുന്ന ബസിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി; ബിഹാറിൽ മൂന്ന് പേർ അറസ്റ്റിൽ
പാട്ന: ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ പ്രണയത്തിന്റെ പേരിൽ കൊലപാതകം. പെൺകുട്ടിയുടെ കാമുകനെ ബന്ധുക്കൾ ഓടുന്ന ബസിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി. കത്താറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റോഷൻ കുമാർ (25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
റോഷൻ കുമാർ പ്രദേശവാസിയും ബന്ധുവുമായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. സെപ്റ്റംബർ 29-ന് ഇരുവരും ഒളിച്ചോടി. ഇതിൽ പ്രകോപിതരായ പെൺകുട്ടിയുടെ കുടുംബം തിരച്ചിലിനൊടുവിൽ ഹാജിപൂരിനടുത്തുനിന്ന് ഇരുവരേയും കണ്ടെത്തി.
വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ മുസാഫർപൂരിലെ ഫകുലി ചൗക്കിന് സമീപം എത്തിയപ്പോൾ വാഹനം നിർത്തി യുവാവിനോട് പുറത്തിറങ്ങാൻ ബന്ധുക്കൾ ആവശ്യപ്പെട്ടു.
റോഷൻ ഇറങ്ങുന്നതിനിടെ രണ്ട് യുവാക്കൾ റോഡ് മുറിച്ചുകടക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പംകൂടിയശേഷം പിന്നാലെ വന്ന ബസിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ചക്രത്തിനടിയിൽപ്പെട്ട യുവാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചുവെന്നും പൊലീസ് പറഞ്ഞു