- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൻ ശങ്കരയ്യക്ക് വിട നൽകി ജന്മനാട്; സംസ്ക്കാര ചടങ്ങിൽ എത്തിയത് ആയിരങ്ങൾ; സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ
ചെന്നൈ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ ശങ്കരയ്യക്ക് വിട നൽകി ജന്മനാട്. മൃതദേഹം പൊതുദർശനത്തിന് വെച്ച ചെന്നെ ക്രോംപേട്ട് ന്യു കോളനിയിലെ വീട്ടിലും ചെന്നൈ ടി നഗറിലെ പി രാമമൂർത്തി സ്മാരകത്തിലും ആയിരങ്ങളാണ് അന്ത്യാഭിവാദ്യമേകിയത് തുടർന്ന് വിലാപയാത്രയോടെ മൃതദേഹം ബസന്ത് നഗറിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന നേതാക്കളും അന്ത്യാഭിവാദ്യമേകി. സംസ്ഥാന ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്. മുതിർന്ന സിപിഐ എം നേതാവും സിപിഐ എം സ്ഥാപക നേതാക്കളിൽ ഒരാളുമായ എൻ ശങ്കരയ്യ (101 ) ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്തരിച്ചത്.
1964 ഏപ്രിലിൽ സിപിഐ നാഷണൽ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിക്കാൻ തുടക്കമിട്ട 32 അംഗ ദേശീയ കൗൺസിലിലെ അംഗങ്ങളിൽ ഇപ്പോൾ വി എസ് അച്ചുതാനന്ദനൊപ്പം ജീവിച്ചിരുന്നിരുന്ന ഏക നേതാവായിരുന്നു ശങ്കരയ്യ.