- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മിസ് ഇന്ത്യയായി രാജസ്ഥാൻ സുന്ദരി നന്ദിനി ഗുപ്ത; ഡൽഹി, മണിപ്പൂർ സുന്ദരികൾക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ

ഇംഫാൽ: ഫെമിന മിസ് ഇന്ത്യ 2023 കിരീടം ചൂടി രാജസ്ഥാനി സുന്ദരി. നന്ദിനി ഗുപ്തയാണ് മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയുടെ ശ്രേയ പൂഞ്ച രണ്ടാം സ്ഥാനത്തും മണിപ്പൂരിൽ നിന്നുള്ള തൗനോജം സ്ത്രെല ലുവാങ് മൂന്നാമതുമെത്തി.
19-കാരിയായ നന്ദിനി രാജസ്ഥാനിലെ കോട്ട സ്വദേശിയാണ്. ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യയായ സിനി ഷെട്ടി നന്ദിനിയെ കിരീടം അണിയിച്ചു. ഈ വർഷം നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നന്ദിനി ആയിരിക്കും.
30 മത്സരാർഥികളാണ് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. മണിപ്പൂർ ഇംഫാലിലെ ഖുമാൻ ലംപക്കിലുള്ള ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സൗന്ദര്യ മത്സരം അരങ്ങേറിയത്. ബോളിവുഡ് താരങ്ങളടക്കം നിരവധി പേർ ഫിനാലെ കാണാനെത്തി.
2002-ലെ മിസ് ഇന്ത്യ യൂണിവേഴ്സായ നേഹ ധൂപിയ, ഇന്ത്യൻ ബോക്സിങ് താരം ലെയ്ഷറാം സരിതാ ദേവി, പ്രശസ്ത കൊറിയോഗ്രാഫർ ടെറൻസ് ലൂയിസ്, ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ ഹർഷവർദ്ധൻ കുൽക്കർണി, ഫാഷൻ ഡിസൈനർമാരായ റോക്കി സ്റ്റാർ, നമ്രത ജോഷിപുര എന്നിവരടങ്ങിയ ജഡ്ജിമാരുടെ പാനലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

