- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് നേതാക്കൾ ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാത്തവർ; രാജ്യത്തിന്റെ ആത്മാവെന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രാമങ്ങളെ കോൺഗ്രസ്സ് തഴഞ്ഞെന്നും നരേന്ദ്ര മോദി
അഹമ്മദാബാദ്:ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രാചാരണം മുറുകുമ്പോൾ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കോൺഗ്രസ് നേതാക്കൾ ഒരിക്കലും ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്.എന്നാൽ ഇത്തരം മൂല്യങ്ങളൊന്നും പിന്തുടരാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും വ്യാഴാഴ്ച ഗുജറാത്തിലെ ബവ്ല ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് ഭരണത്തിന് കീഴിൽ അവർ ഗ്രാമങ്ങളെ തഴയുകയാണ് ചെയ്തത്.ഗ്രാമങ്ങളുടെ സാധ്യതകളും കോൺഗ്രസ് നേതാക്കൾ തിരിച്ചറിഞ്ഞില്ല.നഗരവും ഗ്രാമവും തമ്മിലുള്ള അകൽച്ച മാത്രമായിരുന്നു കോൺഗ്രസ് ഭരണത്തിന്റെ ഫലമെന്നും മോദി കുറ്റപ്പെടുത്തി.പഞ്ചായത്ത് രാജ് വ്യവസ്ഥയെ എല്ലാവരും ഇന്ന് അഭിനന്ദിക്കുന്നുണ്ട്.
എന്നാൽ കോൺഗ്രസ് ഭരണകാലത്ത് വകുപ്പിനായി നീക്കി വെച്ച ബജറ്റ് വെറും 100 കോടി രൂപയായിരുന്നുവെന്നും മോദി ആരോപിച്ചു.ബിജെപി അധികാരത്തിൽ വന്നതിൽ പിന്നെ ഗ്രാമങ്ങളിൽ വൈദ്യുതിയും വെള്ളവും ലഭ്യമായി.ഇത്തരം സൗകര്യങ്ങൾക്കായി നഗരങ്ങളിലേക്ക് പലായനം ചെയ്യേണ്ട സ്ഥിതി നിലവിലില്ലെന്നും മോദി അവകാശപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ