- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരോഗ്യനില മോശമായി; എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുംബൈ:ആരോഗ്യനില മോശമായതിനെ തുടർന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പവാറിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.അതേ സമയം ശരത് പവാറിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നാണ് എൻ.സി.പി നേതൃത്വം അറിയിച്ചു.
നവംബർ രണ്ടാം തീയതി ശരത് പവാറിന് ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നത്.നവംബർ നാല്, അഞ്ച് തീയതികളിൽ ഷിർദിയിൽ നടക്കുന്ന എൻ.സി.പി. ക്യാമ്പുകളിൽ അദ്ദേഹം പങ്കെടുക്കുമെന്നും എൻ.സി.പി. പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, നവംബർ എട്ടിന് മഹാരാഷ്ട്രയിൽ പ്രവേശിക്കുമ്പോൾ പവാറും ഒപ്പം ചേരുമെന്നും ഭാരത് ജോഡോ യാത്രയിൽ പങ്കുചേരാനുള്ള ക്ഷണം പവാർ സ്വീകരിച്ചതായും മഹാരാഷ്ട്ര പി.സി.സി. അധ്യക്ഷൻ നാനാ പടോലെയും വ്യക്തമാക്കി.മോശം ആരോഗ്യനിലയെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 11നും ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ