- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാടിനു ദുരിതാശ്വാസ സഹായമായി അഞ്ചു കോടി അനുവദിച്ച് സ്റ്റാലിന്; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകസംഘം
ചെന്നൈ: വയനാടിനു ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അനുവദിച്ചു. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരന്, ജോണി ടോം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ വയനാട്ടിലെത്തും.
ഇവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തകരും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുമുണ്ടാകും. അവശ്യവസ്തുക്കളും സംഘം വയനാട്ടിലെത്തിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഫോണില്‍ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
Next Story