- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണ്ടര്‍ബാലില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും; ജമ്മുവില്‍ 190 റോഡുകള്‍ അടച്ചു; ട്രാന്‍സ്ഫോമറും ജലവിതരണ സംവിധാനവും തകര്‍ന്നു
ജമ്മു: ജമ്മു കശ്മീരിലെ ഗണ്ടര്‍ബാലില്‍ മേഘവിസ്ഫോടനം. തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറി. നിലവില്‍ ആളപായമില്ലെന്നു അധികൃതര്‍ അറിയിച്ചു. 190 ലധികം റോഡുകള്‍ അടച്ചു. പ്രളയത്തില്‍ സംസ്ഥാനത്തെ 294 ട്രാന്‍സ്ഫോര്‍മറുകളും 124 ജലവിതരണ സംവിധാനങ്ങളും തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ കനത്ത മഴ 3 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനേ തുടര്‍ന്ന് മേഖലയില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. 1300 ഓളം പേര് പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നും ഇവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
Next Story