- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജസ്ഥാനിലും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി
ബിക്കാനീർ: ലക്നൗവിന് പിന്നാലെ രാജസ്ഥാനിലെ ബിക്കാനീറിലും ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 2 മണിയോട് കൂടിയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.ശനിയാഴ്ച ലക്നൗവിന്റെ വടക്ക് വടക്ക് കിഴക്കൻ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ബിക്കാനീറിന് 236 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ആണ് പ്രകമ്പനം ഉണ്ടായത്. ഭൂമിക്ക് അടിയിൽ പത്ത് കിലോമീറ്റർ വരെ ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായി ഭൗമശാസ്്ത്ര വിഭാഗം അറിയിച്ചു.
റിക്ടർ സ്‌കെയിലിൽ 5.2 തീവ്രതയാണ് ലക്നൗവിന്റെ വടക്ക് വടക്ക് കിഴക്കൻ മേഖലകളിൽ രേഖപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെ 1.12 ഓടെയായിരുന്നു ഭൂചലനം. വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ പിത്തോറാഗഢിലും നേരിയ തോതിൽ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ 3.6 തീവ്രതയാണ് ഇവിടെ രേഖപ്പെടുത്തിയത്.
Next Story