ന്യൂഡൽഹി: വിദ്വേഷപ്രസംഗക്കേസിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാൻ യുപി സർക്കാർ അനുമതി നിഷേധിച്ചതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ ഹിമ കോലി, സി.ടി.രവികുമാർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2007 ജനുവരി 27ന് ഗൊരഖ്പുരിൽ നടന്ന ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ പരിപാടിയിൽ അന്ന് എംപിയായിരുന്ന യോഗി ആദിത്യനാഥ് മുസ്‌ലിംവിരുദ്ധ പരാമർശം നടത്തിയെന്നാണ് ആരോപണം. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചതിനെതിരെ പർവേസ് പർവാസ് ആണ് ഹർജി നൽകിയത്. 2018 ഫെബ്രുവരി 22ന് അലഹാബാദ് ഹൈക്കോടതി ഹർജി തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.