- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വസതികളിൽ റെയ്ഡ്; നാലു കോടിയിലേറെ രൂപയുടെ നോട്ടുകെട്ടുകൾ പിടിച്ചെടുത്തു
പട്‌ന: ബിഹാറിൽ പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുടെ വസതികളിൽ വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിൽ നാലു കോടിയിലേറെ രൂപയുടെ നോട്ടുകെട്ടുകൾ പിടിച്ചെടുത്തു. പൊതുമരാമത്ത് കരാറുകാരിൽനിന്നു കൈക്കൂലിയായി വാങ്ങിയതാണ് തുക.
എക്‌സിക്യൂട്ടീവ് എൻജിനീയർ സഞ്ജയ് കുമാർ റായിയുടെയും കീഴുദ്യോസ്ഥരുടെയും വസതികളിലാണ് റെയ്ഡ് നടന്നത്. കിഷൻ ഗഞ്ചിൽ പൊതുമരാമത്ത് വകുപ്പ് കാഷ്യറുടെ വീട്ടിൽ നിന്നാണു മൂന്നു കോടി രൂപ പിടിച്ചെടുത്തത്.
തുടർന്ന് പട്‌നയിൽ എക്‌സിക്യൂട്ടീവ് എൻജിനീയറുടെയും ജൂനിയർ എൻജിനീയറുടെയും വസതികളിൽ നടത്തിയ റെയ്ഡിൽ ഒരു കോടിയിലേറെ രൂപ പിടിച്ചെടുത്തു. വിജിലൻസ് വിഭാഗം നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ചാണ് തുക തിട്ടപ്പെടുത്തിയത്.
Next Story